കേരളം

ജീവനക്കാര്‍ക്കു കൂട്ടത്തോടെ കോവിഡ്, വസ്ത്ര വ്യാപാര കേന്ദ്രം അടച്ചിടാന്‍ കലക്ടറുടെ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലക്കാട് വിക്ടോറിയ കോളജിന് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഏപ്രില്‍16 മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ് നല്‍കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി, നഗരസഭ സെക്രട്ടറി, നഗരസഭ വാര്‍ഡ് 16 ലെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്.

ജനത്തിരക്ക് ഉണ്ടായ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിലെ 79 ജീവനക്കാരില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ പേരിലേക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡി.എം.ഒ.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടല്‍ നടപടി.

സ്ഥാപന ഉടമകളും ജീവനക്കാരും ഏപ്രില്‍ ആറ് മുതല്‍ സ്ഥാപനം സന്ദര്‍ശിച്ചിട്ടുള്ള പൊതുജനങ്ങളും കോവിഡ് ടെസ്റ്റിനു വിധേയരാകാനും സ്ഥാപനം അണുവിമുക്തമാക്കാനും  ഉത്തരവില്‍ പറയുന്നുണ്ട്. സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നതിനുമുന്‍പ് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാരും ഉടമകളും കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 (ബി), ഇന്ത്യന്‍ ശിക്ഷാനിയമം, എപ്പിഡമിക് ഡിസീസ് ആക്ട് 1897, ഭേദഗതി 2005 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു