കേരളം

ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു; കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു. രാത്രി 10മുതല്‍ രാവിലെ 7വരെയാണ് നിരോധനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കുള്ളു. ദ്വീപിലെത്തുന്നവര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,501പേര്‍ മരിച്ചു.  1,38,423 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി. ഇതുവരെയുള്ള രോഗ മുക്തി 1,28,09,643 പേര്‍ക്കാണ്.

ആകെ മരണം 1,77,150. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം