കേരളം

അന്വേഷണത്തിന് എന്ന് പറഞ്ഞ് പിന്‍ കൈക്കലാക്കി, മോഷ്ടാവിന്റെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്ന് 50,000 കവര്‍ന്നു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഇ എന്‍ ശ്രീകാന്താണ് മോഷ്ടാവിന്റെ അക്കൗണ്ടില്‍ നിന്ന് അന്‍പതിനായിരം രൂപ കവര്‍ന്നത്.ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് റൂറല്‍ എസ്പി ഉത്തരവിട്ടു.

അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റൂറല്‍ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

എടിഎം കാര്‍ഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുല്‍ എന്നയാളെ ദിവസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. പ്രതി പണം സഹോദരിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതോടെയാണ് ആ എടിഎമ്മും പിന്‍ നമ്പറും ശേഖരിച്ച് പൊലീസുകാരന്‍  പണം തട്ടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി