കേരളം

രണ്ടാം തരംഗത്തെ നേരിടാന്‍ 'ക്രഷ് ദി കര്‍വ്';സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല, കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം തിരിച്ചടി: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല. സംസ്ഥാനത്തിന് ആവശ്യം 74.25 മെട്രിക് ടണ്‍ ഓക്‌സിജനാണ്. ഉത്പാദനം 219.22 മെട്രിക് ടണ്‍ ആണ്. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും വേണ്ടത്രയുണ്ട്. 

കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ 'ക്രഷ് ദി കര്‍വ്' നയമാണ് സ്വീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചു പോകണം. ആള്‍ക്കൂട്ടങ്ങള്‍, അടഞ്ഞ സ്ഥലലങ്ങളിലെ ഒത്തു ചേരലുകള്‍, അടുത്തിടപഴകലുകള്‍ എന്നിവ ഒഴിവാക്കണം. പരമാവധി ആളുകളിലേക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ ഉറപ്പാക്കുക എന്നതാണ് ക്രഷ് ദി കര്‍വ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരിച്ചടിയാണ്. പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാവുന്ന സ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത്. കേന്ദ്രത്തിന് 120 രൂപയ്ക്ക് കിട്ടുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 400 രൂപയ്ക്കാണ് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം