കേരളം

104-ാം വയസ്സിൽ പ്രതിരോധ കുത്തിവയ്പ്പ്; സംസ്ഥാനത്ത് വാക്സിനെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വാക്സിന്‍ സംരക്ഷണ വലയം തീര്‍ക്കാന്‍ പ്രായം വകവെക്കാതെ 104കാരി അന്നവും കണ്ണിയായി. വാര്‍ധക്യ അവശതകളെ അവഗണിച്ച് അങ്കമാലി താലൂക്കാശുപത്രിയിലെത്തിയാണ് അന്നം കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. 

അങ്കമാലി കറുകുറ്റി സ്വദേശിയായ അന്നം മക്കളോടൊപ്പം എത്തിയാണ് വാക്സിൻ സ്വീകരിച്ചത്. കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ ഇവർക്ക് ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുണ്ട്.

പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കി യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് അമ്മച്ചി ആശുപത്രിയിലെത്തിയത്. 104 കാരി കോവിഡ് വാക്സിന്‍ എടുക്കാനത്തെിയതറിഞ്ഞ് ആരോഗ്യവകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മടി കാണിക്കാതെ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിഡിയോ സന്ദേശത്തിൽ അന്നം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!