കേരളം

കേരളം സ്വന്തം നിലയില്‍ കോവിഡ് വാക്‌സിന്‍ വാങ്ങണം; കേന്ദ്ര വിഹിതത്തിനായി കാത്തുനില്‍ക്കേണ്ട;  വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കേരളം ഗുരുതരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് കാത്തിരിക്കുന്ന ഈ അവസരം കാവല്‍സര്‍ക്കാര്‍ ആണെങ്കില്‍ പോലും വളരെ കാര്യക്ഷമമായി കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. യുദ്ധകാല നടപടികള്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു

രാജ്യവ്യാപകമായി ജനുവരി 16നാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. വാക്‌സിന്‍ വിതരണം ആരംഭിച്ച ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ 76 ലക്ഷം വാക്‌സിനാണ് ചോദിച്ചത്. ഇന്നലെ വരെ 62 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തത്. ഇപ്പോള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വലിയ ആരാജകത്വമാണ് കാണുന്നത്. വാക്്‌സിന്‍ സെന്ററുകള്‍ വ്യാപനകേന്ദ്രങ്ങളായി മാറുകയാണ്. വാക്‌സിന്‍ലഭ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ മുന്‍കൂട്ടി സൗകര്യം ഏര്‍പ്പെടുത്തണമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു

ആരോഗ്യവകുപ്പ് മന്ത്രി 50 ലക്ഷം ഡോസ് വേണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. തങ്ങളുടെ കൈയില്‍ രണ്ട് ലക്ഷമാണ് ഉളളതെന്നും പറയുന്നു. ഇത് കേട്ടാല്‍ ജനം പരിഭ്രാന്തരാകും. വാക്‌സിന്‍ക്ഷാമമെന്ന് പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. രോഗികളുടെ എണ്ണം ഉയരുന്ന സാഹര്യത്തില്‍ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയക്ക് വാക്‌സിന്‍ വാങ്ങാണം. വന്‍കിട സ്വകാര്യ കമ്പനികളുടെ ആശുപത്രികള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. അവര്‍ക്കും വാങ്ങാം. ഇതിനെല്ലാം കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തണം.അസം, യുപി മുഖ്യമന്ത്രിമാര്‍ 18ന് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത് കേരളവും മാതൃകയാക്കണം. ഇതിനാവശ്യമായ നടപടികള്‍ കേരളവും സ്വീകരിക്കണമെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം