കേരളം

'എല്ലാം കേന്ദ്രം തരട്ടെ, ഇതെന്തു നിലപാട്?' ; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ്  രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള  എകോപനത്തില്‍ വീഴ്ച സംഭവിച്ചെന്ന് സുരേന്ദ്രന്‍ കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര ശദ്ധിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല.   മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. 

എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്നു. അതെന്ത് നടപടി ക്രമമാണെന്ന് വ്യക്തമാകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു