കേരളം

ഉത്തര്‍പ്രദേശില്‍ കോവിഡ് അതിവ്യാപനം; ഇന്ന് റെക്കോര്‍ഡ് രോഗികള്‍; 35,000ത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് വൈറസ് ബാധ. 195 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,541 ആയി.

സംസ്ഥാനത്ത് ഇതുവരെ 9,76,765പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനുള്ളില്‍  16,514 പേര്‍ രോഗമുക്തി നേടി. ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

ബുധനാഴ്ച  33,214 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേരാണ് മരിച്ചത്. നിലവില്‍  2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും  അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ