കേരളം

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം; റാസൽഖൈമ റൂട്ടിൽ അധിക സർവീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. അബുദാബിയിൽ നിന്നു ഏപ്രിൽ 25 ന് പുലർച്ചെ 2.30 ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സമയം മാറ്റി. ഇന്ന്  രാത്രി 11.30 നായിരിക്കും സർവീസ് എന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ 8.30 ന് തന്നെ ടെർമിനൽ രണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകീട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകീട്ട് 07.45 ന് പുറപ്പെടും.

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുൻപ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് - റാസൽഖൈമ റൂട്ടിൽ അധിക വിമാന സർവീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിങ് ഓഫീസുകളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും വാങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ