കേരളം

ഹോട്ടലുകളിലും ബാറുകളിലും പാഴ്‌സല്‍ മാത്രം; കടകള്‍ അഞ്ചുമണിവരെ, പരീക്ഷകള്‍ മാറ്റി: എറണാകുളത്ത് ഒരാഴ്ച കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും 9വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്‌സല്‍ സൗകര്യങ്ങള്‍ മാത്രമേ അനുവദിക്കുള്ളു.ഈ നിയന്ത്രണം ബാറുകള്‍ക്കും കള്ളു ഷാപ്പുകള്‍ക്തും ബാധകമാണെന്നും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 


നിയന്ത്രണങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ ബാക്കിയെല്ലാ പരീക്ഷകളും മാറ്റി. 

വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ് 19 ജാഗ്രതാ പേര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരാമാവധി 30പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20പേര്‍ക്കും പങ്കെടുക്കാം. 

കുടുംബ യോഗങ്ങള്‍ തുടങ്ങിയ എല്ലാ ഒത്തുകൂടലുകളും ജില്ലയില്‍ നിരോധിച്ചു. 

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. 

ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാക്കുന്ന കായിക വിനോദങ്ങള്‍, ടീം സ്‌പോര്‍ട്‌സ്, ടൂര്‍ണമെന്റുകള്‍ എന്നിവ നിരോധിച്ചു. 

തീയേറ്ററുകള്‍ മെയ് രണ്ടുവരെ പ്രവര്‍ത്തിക്കില്ല. സിനിമാ ചിത്രീകരണങ്ങള്‍ അടിയന്തരമായി നിര്‍ത്തേണ്ടതാണ്. 

ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'