കേരളം

വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ വേണ്ട; ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി. സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമെന്നു വിലയിരുത്തിയ ഹൈക്കോടതി, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കണെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന്‍ ദീപു ലാല്‍ മോഹന്‍ പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.

മെയ് ഒന്ന് അര്‍ദ്ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി കൊല്ലത്തെ അഭിഭാഷകന്‍ അഡ്വ വിനോദ് മാത്യു വില്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ എസ് ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി