കേരളം

ആശ്വാസം; കേരളത്തിലേക്ക് 2,20,000 ഡോസ് വാക്‌സിന്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേക്ക് കൂടുതല്‍ വാക്‌സിന്‍ എത്തി. 2,20,000 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് എത്തിയത്. 

കൊവിഷീല്‍ഡ് വാക്‌സീനാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 

നിലവില്‍ 3, 68,840 ഡോസ് വാക്‌സിനാണ് കേരളത്തില്‍ സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും വാക്‌സിന്‍ സ്‌റ്റോക്കുണ്ടെങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര