കേരളം

ലോക്ക്ഡൗണില്‍ പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്: അധ്യാപികയ്ക്ക് എതിരെ കലാപശ്രമത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

കുളത്തൂപ്പുഴ: ഭൂസമരം നടത്തുന്ന കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സാമൂഹ്യ പ്രവര്‍ത്തകയായ അധ്യാപികയ്ക്ക് എതിരെ കേസ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  മേധാപട്കറുടെ നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് (എ ന്‍ എ പി എം) സംസ്ഥാന കണ്‍വീനറും മാള കാര്‍മല്‍ കോളജ് അധ്യാപികയുമായ പ്രൊഫ. കുസുമം ജോസഫിന് എതിരെയാണ്, കുളത്തൂപ്പുഴ പൊലീസ് കേസ് എടുത്തത്. 

കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഒരുവര്‍ഷം മുന്‍പിട്ട പോസ്റ്റിലാണ് പൊലീസി കേസെടുത്തിരിക്കുന്നത്. ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് 2012 മുതല്‍ നടന്നു വരുന്ന അരിപ്പ ഭൂസരവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. 

വിവിധ ജില്ലകളില്‍നിന്നു വന്ന് ഇവിടെ കുടില്‍കെട്ടി താമസിക്കുന്ന ദലിത്, ആദിവാസി വിഭാഗക്കാര്‍ ലോക്ക്ഡൗണിനിടെ പട്ടിണിയിലാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷണം എത്തിക്കണം എന്നുമാവശ്യപ്പെട്ടാണ് 2020 ഏപ്രില്‍ 20 ന് പ്രാഫ. കുസുമം ജോസഫ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പക്ഷിമൃഗാദികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ സമരഭൂമിയിലെ മനുഷ്യരെയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൊല്ലം ജില്ലാ കലക്ടറും മന്ത്രി കെ രാജുവും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണോയെന്ന് ചോദിക്കുന്നതായിരുന്നു പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു