കേരളം

പിജി ഡോക്ടർമാർ  പണിമുടക്കും: ഇന്ന് രാവിലെ 8 മണി മുതൽ സൂചനാസമരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് സൂചനാസമരം നടത്തും. മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നും പഠന സൗകര്യം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണു സമരം. ഇതുസംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണു സമരം നടത്താൻ തീരുമാനിച്ചത്. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് സൂചനാസമരം.

അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും കോവിഡ് ചികിത്സയും ഒഴിച്ചുള്ള ജോലികളില്‍ നിന്ന് മാറിനിന്നാണ് സൂചനാസമരം. കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ വ്യക്തമായ പദ്ധതിയില്ലാതെ അശാസ്ത്രീയമായി സ്റ്റാഫിനെ നിയോഗിക്കുന്നതിനെതിരെയാണ് 12 മണിക്കൂര്‍ പണിമുടക്ക്. നിരന്തരമായി ജോലിചെയ്ത് തളര്‍ന്നെന്നും മറ്റു വഴി ഇല്ലാത്തതിനാലാണ് സമരവുമായി മുന്നിട്ടിറങ്ങിയതെന്നും കേരള മെഡിക്കല്‍ പി ജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ അതുല്‍ അശോക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍