കേരളം

ആശങ്ക ഒഴിയാതെ മലപ്പുറം; ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്നും മൂവായിരത്തിന് മുകളിലാണ് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം. നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിലാണ് രോ​ഗികളുടെ എണ്ണം. സംസ്ഥാനത്ത് ആകെ ഇന്ന് 22,040 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 

മലപ്പുറം 3645, തൃശൂർ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂർ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസർക്കോട് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3585, തൃശൂർ 2907, കോഴിക്കോട് 2383, എറണാകുളം 2310, പാലക്കാട് 1476, കൊല്ലം 1539, ആലപ്പുഴ 1219, കണ്ണൂർ 1043, തിരുവനന്തപുരം 1031, കോട്ടയം 1036, കാസർക്കോട് 667, വയനാട് 665, പത്തനംതിട്ട 520, ഇടുക്കി 520 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ