കേരളം

പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ഗൃഹനാഥന്റെ ശ്രമം; രക്ഷയ്‌ക്കെത്തിയത് കെഎസ്ഇബി ലൈന്‍മാന്‍

സമകാലിക മലയാളം ഡെസ്ക്


അടൂർ: കുടുംബ പ്രശ്നത്തെ തുടർന്ന് വീടുവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി ഉദ്യോഗസ്ഥൻ. അടൂർ ഏനാത്ത്  തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. 

ഏനാത്ത് പാലത്തിന് സമീപം കെഎസ്ഇബി ലൈൻമാൻ അബി എൻ ജോയി ആണ് ​ഗൃഹനാഥനെ ശ്രദ്ധിച്ചത്. സംശയം തോന്നിയതോടെ കെഎസ്ഇബി ലൈൻമാൻ ഗൃഹനാഥനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഈ സമയമാണ് തൻറെ ഇരുചക്രവാഹനം ഏനാത്ത് പൊലീസ് സ്റ്റേഷന് മുൻപിൽ ആത്മഹത്യാക്കുറിപ്പിനൊപ്പം വച്ചിട്ടുണ്ടെന്ന വിവരം ​ഗൃഹനാഥൻ വിശദീകരിക്കുന്നത്. 

ഏറെ പണിപ്പെട്ട് കെഎസ്ഇബി ലൈൻമാൻ ഇയാളെ ശാന്തനാക്കിയ ശേഷം ഇയാളെ സൈക്കിളിൽ ടൌണിലെത്തിച്ച് ഭക്ഷണം അടക്കമുള്ളവ വാങ്ങി നൽകി. ഇതിന് ശേഷം കെഎസ്ഇബി ജീവനക്കാരൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ഗൃഹനാഥനെ അവർക്കൊപ്പം വീട്ടിലേക്കയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു