കേരളം

വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം ; മൂന്നു ലക്ഷം ഡോസ് ഇന്ന് സംസ്ഥാനത്തെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു. മൂന്നു ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയോടെയാണ് വാക്‌സിന്‍ തിരുവനന്തപുരത്തെത്തുക. നാളെ മുതല്‍ എല്ലാ ജില്ലകളിലും വാക്‌സിനേഷന്‍ പുനഃരാരംഭിക്കും.

എറണാകുളം മേഖലയിലേക്ക് 1,20,000 ഡോസ് വാക്‌സിനാണ് ലഭിക്കുക. കോഴിക്കോട് മേഖലയില്‍ 75,000 ഡോസ് വാക്‌സിനും ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ 1,70,000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുക. 

95,000 ഡോസ് കോവിഷീല്‍ഡ്, 75,000 ഡോസ് കോവാക്‌സിന്‍ എന്നിവയാണ് സംസ്ഥാനത്തെത്തുക. 60 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. നാളെ കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 

വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം അഞ്ചു ജില്ലകളില്‍ ഇന്നലെ തന്നെ വാക്‌സിനേഷന്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്. വാക്‌സിന്‍ സ്‌റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു