കേരളം

ഫേയ്സ്ബുക്കിൽ തന്റെ മരണദിവസം കുറിച്ചു, ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ യുവാവ് മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഫേയ്സ്ബുക്കിൽ മരണദിവസം പങ്കുവെച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ. അടിമാലി ആനച്ചാൽ ഓലിക്കുന്നേൽ ദീപുവാണ്(34) മരിച്ചത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മരണദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിന് ശേഷമാണ് ദീപു തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. 

ഫെയ്സ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കരിമണ്ണൂർ ഹൈസ്‌കൂൾ ജംക്‌ഷനിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. കോവിഡിൽ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കൾ നൽകുന്ന വിവരം. സാമ്പത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പൊലീസ് പറയുന്നത്. മായയാണ് ഭാര്യ. മകൻ: ആദിനാഥ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും