കേരളം

എസ്‌ഐ കൈക്കൂലി വാങ്ങി; കൈയോടെ പൊക്കി വിജിലന്‍സ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ അറസ്റ്റില്‍. കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.എ.അനില്‍കുമാറിനെയാണു വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനക്കേസില്‍ കോടതിവിധി നടപ്പിലാക്കുന്നതിനായാണ് അനില്‍കുമാര്‍ പാലക്കാട് സ്വദേശിയില്‍നിന്നു പണം ആവശ്യപ്പെട്ടത്. യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. 

വിജിലന്‍സ് നല്‍കിയ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ടുകളാണു പരാതിക്കാരന്‍ അനില്‍കുമാറിനു കൈമാറിയത്. കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനു സമീപം ഉച്ചയ്ക്ക് 12.45 ഓടെ കാറില്‍വച്ച് ഇയാള്‍ തുക കൈപ്പറ്റി. വേഷം മാറി സമീപത്തു നിന്നിരുന്ന വിജിലന്‍സ് സംഘം ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം കൈക്കൂലിയായി ഇരപതിനായിരം രൂപ വാങ്ങിയിരുന്നു. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. 25,000 രൂപ ഗ്രേഡ് എസ്‌ഐയുടെ പക്കല്‍നിന്ന് കണ്ടെത്തി. എസ്‌ഐ മാതാപിതാക്കളെ പലതവണ അനാവശ്യമായി സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സഹികെട്ടാണു പരാതിപ്പെട്ടതെന്നും പരാതിക്കാരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി