കേരളം

പിടിച്ചുപറിക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി, 22 വർഷത്തിന് ശേഷം സുന്ദരൻ വീണ്ടും പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പിടിച്ചുപറി കേസിൽ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം വീണ്ടും പിടിയിൽ. കേരളശ്ശേരി സ്വദേശി  സുന്ദരനെ(42) യാണ് പിടികൂടിയത്. ജോലിചെയ്തിരുന്ന ഹോട്ടലുടമയുടെ ഭാര്യയുടെ മാല മോഷ്ടിച്ച കേസിലാണ് സുന്ദരൻ അറസ്റ്റിലായത്. 

തിരൂരിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു. പാലക്കാട്ടുള്ള വസതിയിൽ നിന്ന് കുറ്റിപ്പുറം പൊലീസാണ് സുന്ദരനെ പിടികൂടിയത്. തൃശൂർ റേഞ്ച് ഡി ഐ ജി യുടെ നിർദ്ദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്