കേരളം

ശബരിമലയിൽ നിറപുത്തരി പൂജ ; ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജ നടന്നു. പുലര്‍ച്ചെ 5.55നും 6.20നും ഇടയിലായിരുന്നു നിറപുത്തരിപൂജ. സന്നിധാനത്ത് വിളയിച്ച നെൽക്കതിരുകളാണ് പ്രധാനമായും ഇത്തവണ പൂജയ്ക്കെടുത്തത്. പൂജകൽ പൂർത്തിയാക്കിയശേഷം നെൽക്കതിരുകൾ ഭക്തർക്ക്  പ്രസാദമായി തന്ത്രി നൽകും. ഉച്ചപൂജയ്ക്ക് പുത്തരി കൊണ്ടുള്ള പായസവും അയ്യപ്പന് നിവേദിക്കും. 

ശബരിമല ചിങ്ങമാസ പൂജകൾക്കും നിറപുത്തരിക്കുമായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്.  തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്. ഭക്തർക്ക് ഇന്ന‌ു പുലർച്ചെ മുതൽ പ്രവേശനം അനുവദിക്കും. 

വെർച്വൽ ക്യൂവിൽ ബുക്കു ചെയ്ത 15,000 പേർക്ക് വീതമാണ് പ്ര‌തിദിനം ദർശനാനുമതി. ആർടിപിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആയവർക്കും ദർശനത്തിനെത്താം. കോവിഡ് പരിശോധന നടത്താതെ വരുന്നതോ, സർട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂർ കഴിഞ്ഞവരോ ആയവർക്കു വേണ്ടി നിലയ്ക്കലിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഉണ്ടാകും. നാലു മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍