കേരളം

ചാനല്‍ ചര്‍ച്ചയില്‍ എംബി രാജേഷിനെ അപകീര്‍ത്തിപ്പെടുത്തി; അഡ്വ. ജയശങ്കറിനെതിരെ കേസ്; നേരിട്ട് ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംബി രാജേഷിനെ വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അഡ്വ. എ ജയശങ്കറിനെതിരെ കേസ് എടുത്തു. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് 2019ല്‍ ചാനലിലൂടെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് നിയമസഭാംഗമാകുന്നതിന് മുന്‍പ് എംബി രാജേഷ് ഒറ്റപ്പാലം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേസ്.

സമന്‍സ് പ്രകാരം ഒക്ടോബര്‍ 20ന് ജയശങ്കര്‍ നേരിട്ട് ഹാജരാകണം. എംബി രാജേഷിന്റെ സഹോദരന്‍ നിതിന്‍ കണിച്ചേരിക്കെതിരെയും അഡ്വ. ജയശങ്കര്‍ ചര്‍ച്ചയ്ക്കിടെ ആരോപണം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)