തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്നാഥ് ബെഹ്റ ഐപിഎസിനെ നിയമിക്കാൻ തീരുമാനം. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
2016 ജൂൺ ഒന്നു മുതൽ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ കഴിഞ്ഞ ജൂണിലാണ് വിരമിച്ചത്. കൊച്ചി മെട്രോ എംഡിയായി നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു.
1961 ജൂൺ 17ന് ഒഡിഷയിലെ ബെറംപൂരിൽ ജനിച്ച ബെഹ്റ 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവീസിൽ കേരള കേഡറിൽ പ്രവേശിച്ചതാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻഐഎ) അഞ്ച് വർഷവും സിബിഐയിൽ 11 വർഷവും പ്രവർത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ