കേരളം

മലയാളക്കരയ്ക്ക് പ്രത്യാശയുടെ പുതുവര്‍ഷ പിറവി; പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്


ർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് കടന്ന് മലയാളികൾ. മലയാളികൾക്ക് പുതുവർഷാരംഭം. മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കര. 

ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കേരളക്കരയിൽ ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. 

കഴിഞ്ഞ രണ്ട് വർഷവും പ്രളയ ഭീകരതകൾക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. പിന്നാലെ മഹാമാരിയുടെ ആശങ്കയെത്തി. എങ്കിലും പ്രതീക്ഷകളുടെ മാസമാണ് മലയാളികൾക്ക് ചിങ്ങം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം കൂടിയാണ് ചിങ്ങം. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ നിറയും. ‌മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമെല്ലാം മഹാമാരിക്കാലത്ത് പ്രത്യാശയുടെ പുതുനാമ്പുകൾ മലയാളികളുടെ മനസിൽ വിരിയിക്കാൻ സഹായകമായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്