കേരളം

ഒരാള്‍ക്ക് ഒരു തണ്ടപ്പേര്, നാലുവര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും: റവന്യൂമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂമിയിടപാടുകളിലെ തട്ടിപ്പ് തടയുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒരാള്‍ക്ക് ഒരു തണ്ടപ്പേര് കൊണ്ടുവരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. 

സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും.നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയ്ക്ക് 807 കോടി രൂപയാണ് ചെലവ്. 

അധ്യാധുനിക ഡ്രോണുകള്‍, ലഡാറുകള്‍ എന്നിവ ഉപയോഗിച്ച് ആണ് സര്‍വേ. ഇങ്ങനെ ഒരു വില്ലേജില്‍ അഞ്ചര മാസത്തിനുള്ളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

ഒരു വില്ലേജില്‍ ആദ്യം സര്‍ക്കാര്‍ സ്ഥലങ്ങളില്‍ റീസര്‍വേ പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ റീസര്‍വേ ആയിരിക്കും അന്തിമം. ഡിജിറ്റല്‍ സര്‍വേയില്‍ പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും.ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരണത്തിലൂടെ ഭൂ അവകാശ തര്‍ക്കങ്ങളില്‍ തീരുമാനം ആകുമെന്നും റവന്യുമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി