കേരളം

വിപുലമായ ഘോഷയാത്ര ഇല്ല; ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ഇന്ന്  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ഇന്ന് കൊണ്ടാടും. പൂജകളോടെയും പ്രാർഥനകളോടെയും രാവിലെതന്നെ വർക്കല ശിവഗിരിയിൽ ആഘോഷങ്ങൾ ആരംഭിക്കും. കോവി‍ഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന പതാക ഉയർത്തലോടെയാണ് ​ഗുരുജയന്തി ആഘോഷം തുടങ്ങുക. 

ഗുരുജയന്തി മുതൽ മഹാസമാധി ദിനം വരെയുള്ള ജപയജ്ഞം മഠത്തിൽ ആരംഭിക്കും. സമ്മേളനം ഒഴിവാക്കി വിപുലമായ ഘോഷയാത്രയൊന്നും ഇല്ലാതെയാണ് ഇത്തവണ ​ഗുരുജയന്തി കൊണ്ടാടുക. 

പൊതു അവധിയായ ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ കെഎസ്ഇബി ക്യാഷ് കൗണ്ടർ ഇന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. ഇക്കാര്യം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി