കേരളം

സ്വർണമാല കാമുകന് ഊരി നൽകി, ബൈക്കിൽ വന്നവർ മാല പൊട്ടിച്ചെന്ന് പരാതി; പൊലീസിനെ വലച്ച് പതിനേഴുകാരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ബൈക്കിൽ വന്നവർ തന്റെ സ്വർണമാല പൊട്ടിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ വലഞ്ഞ് പൊലീസ്. അഞ്ചു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയും ഹൈവേ പട്രോളിങ് സംഘവുമാണ് കള്ളനെ പിടിക്കാൻ നേട്ടോട്ടമോടിയത്. എന്നാൽ കാമുകന് മാല ഊരി നൽകിയതിനു ശേഷമായിരുന്നു കുട്ടിയുടെ കള്ളപ്പരാതി. 

ചെറായി സ്വദേശിയായ പെൺകുട്ടിയാണ് മാല മോഷ്ടിച്ചതായി പരാതി നൽകിയത്. ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം മാല പൊട്ടിച്ചു കടന്നു എന്നായിരുന്നു പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ഉടനടി പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിലിന് ഇറങ്ങി. എന്നാൽ പെൺകുട്ടി പറഞ്ഞ ബ്രാൻഡിലും നിറത്തിലുമുള്ള ബൈക്ക് കണ്ടെത്താനായില്ല. ഹൈവേ പട്രോളിങ് സംഘവും രം​ഗത്തെത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. 

തുടർന്നാണ് പൊലീസിന് പരാതിയിൽ സംശയം തോന്നുന്നത്. ക്ഷേത്ര പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ ആരും പിന്തുടരുന്നതോ ആക്രമിക്കുന്നതോ കണ്ടെത്താനായില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരം സ്വദേശിയായ കാമുകൻ തന്നെ കാണാൻ കഴിഞ്ഞ ദിവസം ചെറായിയിൽ വന്നെന്നും അപ്പോൾ മാല സമ്മാനമായി ഊരി നൽകിയതാണെന്നും പെൺകുട്ടി സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?