കേരളം

കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി, വായടക്കാന്‍ സാധിച്ചില്ല; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍-സുലേഖ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്. കുട്ടിയ്ക്ക് വായടയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്തു. 

കളിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ തുറന്ന നിലയിൽ സേഫ്റ്റി പിൻ കുടുങ്ങുന്നത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സേഫ്റ്റി പിന്‍ എടുക്കാനായില്ല. ഇതിനിടെ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. 

പിന്നീടാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ കുഞ്ഞിനെ എത്തിച്ചത്. ലാറിംഗോസ്‌കോപ്പിയിലൂടെയാണ് പിന്‍ പുറത്തെടുത്തത്. പിന്നിന്റെ മുകള്‍ഭാഗം മൂക്കിന്റെ പിന്‍ഭാഗത്തും അടിഭാഗം ശ്വാസനാളത്തിലും തറച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി