കേരളം

സംസ്ഥാനത്ത് ബ്ലാക്ക്ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍ ; 28 പേര്‍ ഇപ്പോഴും ചികില്‍സയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് ( മ്യൂക്കര്‍മൈക്കോസിസ് )  ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു. 

സംസ്ഥാനത്ത് ആകെ 110 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിച്ചപ്പോള്‍, 61 പേര്‍ രോഗമുക്തി നേടി.  28 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.  

പ്രമേഹം അടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത. ബ്ലാക്ക്ഫംഗസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശുപത്രി ഐസിയു, വെന്റിലേറ്റര്‍ മേഖലകളില്‍ അണുനശീകരണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മുതല്‍ 12 ലക്ഷം രൂപ വരെ ചെലവു വരുന്ന ചികില്‍സ ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു