കേരളം

ഓണക്കിറ്റ് വിതരണം ഇന്നുകൂടി ; കിറ്റ് വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുകളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും ഇന്നു കൂടി വാങ്ങാവുന്നതാണ്. 

ഓണക്കാലത്ത് വിതരണം ചെയ്ത ഓണക്കിറ്റ് വാങ്ങാത്ത മുന്‍ഗണന കാര്‍ഡ് ഉടമകളുടെ കണക്കെടുക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കി. കിറ്റ് വാങ്ങാത്തവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. 

സെപ്റ്റംബര്‍ മുതല്‍ കിറ്റ് വിതരണം തുടരണോ എന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപനം കുറയുന്നതു വരെ ഭക്ഷ്യ കിറ്റ് നല്‍കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''