കേരളം

സിഎസ്ബി ബാങ്കില്‍ വീണ്ടും ത്രിദിന പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ പണിമുടക്കും. ഒക്ടോബറിലെ ത്രിദിന പണിമുടക്കിനെയും സംസ്ഥാന ബാങ്ക് പണിമുടക്കിനെയും തുടര്‍ന്ന് സംസ്ഥാന ധനകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടും ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജീവനക്കാരുമായി ചര്‍ച്ചക്ക് സന്നദ്ധമാവാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികള്‍ അറിയിച്ചു. 

ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക, വിദേശ ബാങ്ക് ആയതോടെ അധികാരികള്‍ കൈക്കൊള്ളുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായ തല വേതന പരിഷ്‌കരണം നടപ്പിലാക്കുക, താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക, അവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്കിലെ സംഘടനകളുടെ ഐക്യവേദി വീണ്ടും പണിമുടക്കിലേക്ക് നീങ്ങുന്നത്. 

പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ 5 ന് തൃശ്ശൂരില്‍ സംസ്ഥാന തല ജനകീയ കണ്‍വെന്‍ഷനും തുടര്‍ന്ന് ജില്ലാ തല നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും റിസര്‍വ്വ് ബാങ്കിന്റെ മുന്നിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി