കേരളം

മുല്ലപ്പെരിയാര്‍ ഡാമിലെ 9 ഷട്ടറുകള്‍ ഉയര്‍ത്തി, 7793 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇതോടെ തുറന്ന സ്പില്‍വേ ഷട്ടറുകളുടെ എണ്ണം ഒന്‍പതായി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വൈകീട്ടോടെയാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്നത്. തുടക്കത്തില്‍ ഒരു ഷട്ടറാണ് തുറന്നിരുന്നത്. പിന്നീട് ഒരു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. എന്നിട്ടും ജലനിരപ്പ് കുറയാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. വൈകീട്ട്് ആറുമണിയോടെ നാലുഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി  7793.75 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. 

നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം