കേരളം

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറക്കും; 1259 ഘനയടി വെള്ളം പുറത്തേയ്ക്ക്, ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കുമളി:  ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. നിലവില്‍ തുറന്നിരിക്കുന്ന ഒരു ഷട്ടറിന് പുറമേ രണ്ടു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മൂന്നു ഷട്ടറും 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 1259 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുറന്ന ഷട്ടറുകള്‍ രാവിലെ തമിഴ്‌നാട് അടച്ചിരുന്നു. തുറന്ന ഒമ്പതെണ്ണത്തില്‍ ഒരെണ്ണം ഒഴികെ എട്ടുഷട്ടറുകളാണ് അടച്ചത്. അതിനിടെ കഴിഞ്ഞദിവസം രാത്രിയില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയത് വഴി വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''