കേരളം

മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ കൂടി തുറന്നു, 7140 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 7140 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

60 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 141.90 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 5.15നാണ് നാല് ഷട്ടറുകള്‍ തുറന്നത്. 30 സെന്റീ മീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നാലെ ആറ് മണിയോടെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി.6.45ഓടെ 9 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു. 

കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിന് എതിരെ കേരളം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ തേടി കേരളം ഹര്‍ജി നല്‍കും. 

അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രി തുറക്കുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്നാണ് കേരളം ആവശ്യപ്പെടുക. കോടതിയുടെ നിര്‍ദേശങ്ങള്‍ പോലും തമിഴ്‌നാട് പാലിക്കുന്നില്ല. മേല്‍നോട്ട സമിതിക്ക് വീഴ്ചയുണ്ടായെന്ന വിമര്‍ശനവും കേരളം ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി