കേരളം

മൂന്നു ജില്ലകൾ അരിച്ചു പെറുക്കി; ഒറ്റരാത്രി പൊക്കിയത് 545 പിടികിട്ടാപ്പുള്ളികളെ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; ഒറ്റ രാത്രിയിൽ മൂന്നു ജില്ലകളിൽ നിന്നായി പൊലീസിന്റെ പിടിയിലായത് 545 പിടികിട്ടാപ്പുള്ളികൾ. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാ​ഗമായി നടത്തിയ തിരച്ചിലിലാണ് പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും പിടിയിലായത്. തൃശൂർ റേഞ്ചിനു കീഴിലെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലായിരുന്നു പൊലീസിന്റെ തിരച്ചിൽ.

ഡിഐജി എ. അക്ബറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്വേഷണത്തിലിരുന്ന 107 കേസുകളിലെ പ്രതികളെ പിടികൂടാനായി. തുടർന്ന് 128 അബ്കാരി കേസുകളും 32 ലഹരിമരുന്നു കേസുകളും രജിസ്റ്റർ ചെയ്തു. 11,031 വാഹനങ്ങൾ പരിശോധിച്ചു. ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 381 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 416 പട്രോളിങ് ടീമുകൾ പരിശോധനയിൽ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര