കേരളം

ഒഴിയുന്നെങ്കില്‍ ഒഴിയട്ടെ, വിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരം; ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നു എങ്കില്‍ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് ഗുണകരമാകും. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. 

ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്ന് നിയമം ഒന്നുമില്ല. ഇക്കാര്യത്തില്‍ നിയമസഭയാണ് തീരുമാനം എടുക്കേണ്ടത്. ഒഴിയുകയാണെങ്കില്‍, ഗവര്‍ണറോട് അയ്യോ അച്ഛാ പോകല്ലേ എന്ന നിലയില്‍ പറയേണ്ടതില്ലെന്നും വിപി സാനു അഭിപ്രായപ്പെട്ടു. 

ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന് സാനു ചോദിച്ചു. അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ പദവി ഏറ്റെടുക്കണം. അത് നിയമസഭ തീരുമാനിക്കട്ടെ. ഗവര്‍ണര്‍ തന്നെയായിരിക്കണം സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന തരത്തില്‍ ഒരു നിര്‍ദേശവും നിലവിലില്ല.

എന്തെങ്കിലും വിവാദം ഉണ്ടാക്കാന്‍ പറ്റുമോ എന്നു കണ്ടറിഞ്ഞാല്‍ പിന്നെ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ബിജെപിക്കാരുടേയും കോണ്‍ഗ്രസുകാരുടേയും കയ്യിലെ കളിപ്പാവയായി ആരിഫ് മുഹമ്മദ് ഖാന്‍ മാറരുതെന്നും വി പി സാനു ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍