കേരളം

സമരം നടത്തിയവർക്ക് തീവ്രവാദബന്ധം : എസ്പിയെ നേരിട്ട് വിളിപ്പിച്ച് മുഖ്യമന്ത്രി; അതൃപ്തി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ​ഗാർഹിക പീഡനത്തെത്തുടർന്ന് നിയമവിദ്യാർത്ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റൂറൽ എസ്പിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടി.റൂറല്‍ എസ് പി കെ കാര്‍ത്തിക്കിനെ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. 

സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ് പിയോട് തിരക്കി. മൊഫിയയുടെ കുടുംബത്തിന് നീതി തേടി സമരം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ മുഖ്യമന്ത്രി എസ്പിയെ അതൃപ്തി അറിയിച്ചു. സംഭവം പൊലീസിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു നടപടി. 

മൊഫിയ കേസ് ഫയലും അതിനോട് അനുബന്ധിച്ചുണ്ടായ മറ്റ് സംഭവങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും റൂറല്‍ എസ് പി കണ്ടു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ധരിപ്പിച്ചു. സമരം നടത്തിയ കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷറഫ്, യൂത്ത് കോൺ​ഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എംഎകെ നജീബ്, യൂത്ത് കോൺ​ഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്. 

പുതിയ സർക്കിൾ ഇൻസ്പെക്ടർ അവധിയിൽ

ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ എസ് വിനോദിനെയും ​ഗ്രേഡ് എസ്ആ ആർ രാജേഷിനെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആലുവ സി ഐ സി എല്‍ സുധീറിന് പകരമെത്തിയ സർക്കിൾ ഇൻസ്പെക്ടർ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''