കേരളം

പി ​ഗ​ഗാറിൻ വീണ്ടും സിപിഎം വയനാട് ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ മൂന്ന്‌ വനിതകൾ

സമകാലിക മലയാളം ഡെസ്ക്

വൈത്തിരി : സിപിഎം വയനാട്‌ ജില്ല സെക്രട്ടറിയായി  പി ഗഗാറിനെ വീണ്ടും തെരഞ്ഞെടുത്തു. 27 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ മൂന്ന്‌ വനിതകൾ ഇടംപിടിച്ചു. 8 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.

വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് ഗഗാറിന്‍ പൊതുരംഗത്ത് സജീവമായത്. 1981 ൽ സിപിഎം അം​ഗമായി. സിപിഎം വൈത്തിരി ലോക്കല്‍ സെക്രട്ടറിയായി  ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1988ല്‍ വൈത്തിരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1988 മുതല്‍ സിപിഐ എം ജില്ലാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച് വരികയാണ്.

പത്ത് വര്‍ഷം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.  മൂന്ന് വര്‍ഷം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. വൈത്തിരി കോ ഓപ്പറേറ്റീവ്  ബാങ്ക് പ്രസിഡണ്ടായും ജില്ല ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ബാങ്ക് ‌ഡയറക്‌ടറും സിഐടിയു  ജില്ല ട്രഷററുമാണ് . 

ജില്ലാ കമ്മിറ്റി അം​ഗങ്ങൾ

പി ഗഗാറിന്‍, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ റഫീഖ്, പി കെ സുരേഷ്, വി വി ബേബി, കെ സുഗതന്‍, എം മധു, ടി ബി സുരേഷ്, രുക്‌മിണി സുബ്രഹ്മണ്യന്‍, വി ഉഷകുമാരി, എം സെയത്, പി കൃഷ്‌ണപ്രസാദ്, കെ ഷമീര്‍, സി കെ സഹദേവന്‍, പി വാസുദേവന്‍, പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ഒ ആര്‍ കേളു, ബീന വിജയന്‍, കെ എം ഫ്രന്‍സിസ്, ജോബിസണ്‍ ജെയിംസ്, എം എസ് സുരേഷ് ബാബു, എം രജീഷ്, എ ജോണി, വി ഹാരിസ്, പി ടി ബിജു.

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ 

പി ഗഗാറിൻ (സെക്രട്ടറി), പി വി സഹദേവൻ, വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി, ഓ ആർ കേളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്