കേരളം

'ചില കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യം'; ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചില കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ചുകൊണ്ട് വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂര്‍ എംപി. കെ-റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമത്തിലൂടെ പുതിയ പ്രതികരണം. 

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കേരളത്തിന്‍രെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച ആസ്വദിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കെ റെയില്‍ പദ്ധതിയെ കോണ്‍ഗ്രസും യുഡിഎഫും എതിര്‍ക്കുകയാണ്. പാര്‍ട്ടി നിലപാട് ധിക്കരിക്കുന്ന തരൂരിനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് നിവേദനത്തില്‍ തരൂര്‍ ഒപ്പുവെയ്ക്കാന്‍ കൂട്ടാക്കാതിരുന്നത്  വന്‍ ചര്‍ച്ചയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി