കേരളം

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ വെള്ളിമൂങ്ങ ഇടിച്ചു; ബസിന്റെ ചില്ല് തകർന്നു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ വെള്ളിമൂങ്ങ ഇടിച്ചു ചില്ല് തകർന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുൻവശത്തെ ചില്ലിൽ വെള്ളിമൂങ്ങ ഇടിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം. 

‌ദിശതെറ്റി പറക്കുന്നതിനിടയിൽ ബസിന്റെ ചില്ലിൽ മൂങ്ങ ശക്തമായിവന്ന് ഇടിച്ചു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാം അപകടത്തിന് കാരണമെന്നാണ് നി​ഗമനം. ഇടിയുടെ ആഘാതത്തിൽ മൂങ്ങ റോഡരികിൽതന്നെ ചത്തുവീഴുകയായിരുന്നു. ചില്ലിന്റെ മുകൾഭാഗത്ത് കേടുപാടുള്ളതിനാൽ ചില്ല് പൂർണമായും മാറ്റണം. 

വനം വകുപ്പ് ജീവനക്കാരും പൊ‌ലീസും സ്ഥലത്തെത്തിയശേഷമാണ് മേൽനടപടികൾ സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി