കേരളം

കേരളത്തിൽ വീണ്ടും ഒമൈക്രോൺ; മലപ്പുറത്ത് 36കാരന് രോ​ഗം സ്ഥിരീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. 36കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ രണ്ട് പേർക്ക് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ ആകെ ഒമൈക്രോൺ കേസുകൾ എട്ടായി. ഇവരിൽ നാല്  പേരാണ് റിസ്ക് രാജ്യങ്ങളിൽ  നിന്നല്ലാതെ എത്തി ഒമൈക്രോൺ സ്ഥീരികരിവരാണ്. രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്കാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്.  രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രികർ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും, ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. ഒമൈക്രോൺ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരും ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ  ഇടപഴകരുത്. 

സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ  മാർഗ്ഗങ്ങളായ  മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കർശനമായി പാലിച്ചാൽ മാത്രമേ ഒമൈക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുവാൻ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി