കേരളം

സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നിലപാടെന്ന് സമര സമിതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ മാസം 21 മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനയിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നിലപാട്  ലഭിച്ച സാഹചര്യത്തിലാണ് സമരം മാറ്റുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 

തങ്ങളുന്നയിച്ച ആവശ്യങ്ങളിലെല്ലാം സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി സംയുക്ത സമര സമിതി വ്യക്തമാക്കി. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതും ഒപ്പം ക്രിസ്മസ് അവധി അടക്കമുള്ളവയും മുന്നിൽ കണ്ടാണ് സമരത്തിൽ നിന്ന് പിൻമാറുന്നത്. ക്രിസ്മസ് തിരക്കിൽ സമരം നടത്തുന്നത് ജനത്തിനെ ബുദ്ധിമുട്ടിക്കുന്നതായി മാറുമെന്ന കാര്യവും സമിതി പരി​ഗണിച്ചു. 

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടങ്ങാൻ തീരുമാനിച്ചിരുന്നത്. സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും ചർച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. 

വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജിന്റെ കാര്യത്തിൽ ധാരണ ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു ചാർജ് വർധന അടക്കമുള്ള തീരുമാനം വൈകാൻ കാരണം. ബസ് ചാർജ് മിനിമം പത്തു രൂപയാക്കാനാണ് ഇടതുമുന്നണി അനുമതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല