കേരളം

സര്‍വ്വകക്ഷി യോഗം നടക്കുന്നത് സംസ്‌കാര ചടങ്ങിന്റെ സമയത്ത്; വിട്ടുനില്‍ക്കുമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി പിന്മാറി. രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വ്വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കളക്ടര്‍ യോഗംവിളിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും അവര്‍ ആരോപിച്ചു. 

ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് യോഗം ചേരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. 

സര്‍വ്വകക്ഷി യോഗത്തിന്റെ സമയം ഇന്നലെ തീരുമാനിച്ചിരുന്നെങ്കിലും രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടകള്‍ വൈകിയതിനാല്‍ സംസ്‌കാരം ഇന്നലെ നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരിക്കും സംസ്‌കാരമെന്നും ഇത് കണക്കാകാതെയാണ് കളക്ടര്‍ യോഗം തീരുമാനിച്ചതെന്നുമാണ് ബിജെപി പറയുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് അറിയിച്ചിട്ടുള്ളത്. അതേസമയം സര്‍വ്വകക്ഷി യോഗം പ്രഹസനമാണെന്നും ആത്മാവ് നഷ്ടപ്പെട്ട ഒന്നാണ് സമാധാന യോഗങ്ങളെന്നുമാണ് ബിജെപിയുടെ ദക്ഷിണ മേഖലാ പ്രസിഡന്റ് കെ സോമന്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു