കേരളം

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

തിരുവനന്തപുരത്താണ് പുതുതായി നാലുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17 കാരന്റെ ബന്ധുക്കളാണ് ഇതില്‍ രണ്ടുപേര്‍. 17കാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.  

മറ്റു രണ്ടുപേര്‍ യുകെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. യുകെയില്‍ നിന്നെത്തിയ യുവതിക്ക് 16ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുകയായിരുന്നു. പരിശോധനാഫലത്തിലാണ് യുവതിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് നാട്ടില്‍ എത്തിയ സമയത്ത് തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ആയിരുന്നത് കൊണ്ട് നിരീക്ഷണത്തിലായിരുന്നു. 

നൈജീരിയയില്‍ നിന്ന് എത്തിയ 32കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 17ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍