കേരളം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധം, ഫോണെടുക്കാൻ ജീവനക്കാരും; ഉത്തരവിറക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ വേണം. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണു നടപടി. 

വിവരങ്ങളറിയാൻ പല സ്ഥലങ്ങളിലും ഫോൺ ഇല്ലെന്ന പരാതി ഉയർന്നതോടെയാണ് ലാൻഡ് ഫോൺ നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഫോൺ ഇല്ലാത്ത സ്ഥാപനങ്ങളിൽ പുതിയ കണക്‌ഷൻ എടുക്കണം. കേടായവ നന്നാക്കണം. ഓരോ ദിവസവും ഫോൺ അറ്റൻഡ് ചെയ്യാൻ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും രണ്ടാഴ്ചയിലൊരിക്കൽ തുടർനടപടി വിലയിരുത്തുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. ഫോൺ കോളുകൾക്കു കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകണം. 

10 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങളുടെ ഫോൺ നമ്പർ സഹിതം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സ്ഥാപനങ്ങളിൽനിന്നുള്ള കത്തുകളിൽ ഫോൺ നമ്പറും ഇ–മെയിൽ വിലാസവും ഉറപ്പാക്കണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം