കേരളം

കഥകള്‍കൊണ്ട് മനസ്സ് നിറച്ചു, ഇനി ഭക്ഷണംകൊണ്ട് വയറ് നിറയ്ക്കും; സീഫുഡ് റസ്റ്ററന്റുമായി സന്തോഷ് ഏച്ചിക്കാനം

സമകാലിക മലയാളം ഡെസ്ക്


ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. മനസ്സു നിറയ്ക്കുന്ന കഥകളുടെ രചയിതാവ്. ഇനിമുതല്‍ വയറു നിറയ്ക്കുന്ന രുചിക്കൂട്ടുകളുമായി മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുകയാണ് കഥാകാരന്‍. വള്ളക്കടവ് എന്ന പുതിയ സംരംഭവുമായി.

പാത്രം നിറയെ തനത് കടല്‍ രുചികളുമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ സീഫുഡ് റസ്റ്ററന്റ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. കാക്കനാട് കുന്നുംപുറം റോഡിലുള്ള വള്ളക്കടവ് റസ്റ്ററന്റിന്റെ ഉദ്ഘാടനം പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍ നിര്‍വഹിച്ചു.സുഹൃത്ത് ഉസ്മാന് ഒപ്പമാണ് കഥാകൃത്ത് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. 

അടുക്കളയുടെ ഉദ്ഘാടനം നടത്തിയത് നടന്‍ ഇര്‍ഷാദ് അലി. കാന്താരി ചേര്‍ത്ത നല്ല പുഴ ചെമ്പല്ലി കനലില്‍ ചുട്ടെടുത്തുകൊണ്ടായിരുന്നു ഇര്‍ഷാദ് അടുക്കള ഉദ്ഘാടനം നടത്തിയത്.

ഭക്ഷണവും വിശപ്പും പ്രമേയമാക്കി 'ബിരിയാണി', 'മരപ്രഭു' പോലുള്ള കഥകള്‍ എഴുതിയ സന്തോഷ്, പുതിയ സംരംഭത്തിലൂടെ ഗുണമേന്‍മയുള്ള ഭക്ഷണം ആളുകള്‍ക്ക് നല്‍കണമെന്ന് കരുതുന്നു. കാറ്ററിങ് മേഖലയില്‍ സജീവ സാന്നിധ്യമാണ് സന്തോഷിനൊപ്പം റസ്റ്ററന്റ് നടത്തിപ്പിന് കൂടെയുള്ള ഉസ്മാന്‍.  ചെറിയ ലാഭമാണെങ്കിലും, ആളുകള്‍ക്ക് നല്ല ഭക്ഷണം നല്‍കണമെന്ന ചിന്തയാണ് റസ്റ്റററന്റ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. 

എറണാകുളം കാക്കനാട് കുന്നുംപുറം റോഡില്‍ സിവില്‍ സ്‌റ്റേഷനടുത്ത സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍നിന്ന് 150 മീറ്റര്‍ പടമുകളിലേക്ക് പോകുന്ന വഴിയിലാണ്, 600 സ്‌ക്വയര്‍ ഫീറ്റില്‍ വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ.  മീന്‍ വിഭവങ്ങളാണ് പ്രധാനമായും ഉള്ളത്. മീന്‍ ഷവര്‍മ, മീന്‍ അല്‍ഫാം, ചുട്ടെടുത്ത മീന്‍ തുടങ്ങിയവ. ഒപ്പം, ബീഫ്, ചിക്കന്‍, അല്‍ഫാം, ഷവര്‍മ വിഭവങ്ങളും ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം