കേരളം

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിൽ എതിർപ്പില്ല; ഓർത്തഡോക്സ് സഭ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിൽ എതിർപ്പില്ലെന്ന് ഓർത്തഡോക്സ് സഭ. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് എതിർപ്പില്ലെന്ന് സഭാ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.

പുരുഷൻമാരുടെ വിവാഹപ്രായം 21 വയസണ്. പെൺകുട്ടികൾക്കും 21 ആക്കി ഏകീകരിക്കുന്നതിൽ സഭയ്ക്ക് എതിർപ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികൾ 40 വയസായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ഫലിതരൂപേണ പറഞ്ഞു.

സഭാ തർക്കത്തിൽ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തർക്കം നിലനിൽക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാൻ പൊലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്