കേരളം

മരിച്ച കൃഷ്ണപ്രിയയെക്കുറിച്ച് മോശം പ്രചാരണം; പരാതി നൽകാൻ കുടുംബം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. കോഴിക്കോട് തിക്കൊടിയിലാണ്  കൃഷ്ണപ്രിയയെ തീകൊളുത്തി കൊന്നശേഷം നന്ദു എന്ന യുവാവും ജീവനൊടുക്കിയത്.  

ശബ്ദ സന്ദേശങ്ങൾ വൈറൽ

പ്രതി നന്ദു വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ നന്ദു റെക്കോഡ് ചെയ്തിരുന്നെന്നും ഇത് ഉപയോ​ഗിച്ചാണ് കൃഷ്ണപ്രിയയെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നത്.  നന്ദു മോശം സ്വഭാവം ഉള്ളയാളല്ല എന്ന് അച്ഛൻ മനോജൻ പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ശബ്ദ സന്ദേശം തെറ്റായി ഉപയോഗിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കുടുംബത്തിന്‍റെ പരാതി.

കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു. മറ്റുള്ളവരോട് മിണ്ടാന്‍ പോലും അനുവാദമില്ല. ഇഷ്ടവസ്ത്രം ധരിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് പ്രണയം ഉപേക്ഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം നന്ദുവും സ്വയം തീകൊളുത്തുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്.  മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്