കേരളം

പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്കിൽ നിന്നും പത്തടി താഴെയുള്ള തോട്ടിലേക്ക് തെറിച്ചുവീണു, രാത്രിയിൽ ആരും അറിഞ്ഞില്ല; യുവാവിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി സി (22) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക്  തെറിച്ചുവീണു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ല.

 രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം