കേരളം

ജനൽ കമ്പി വളച്ച് വീടുകളിൽ കയറി മോഷണം; തെളിഞ്ഞത് നിരവധി കേസുകൾ; മൂന്നം​ഗ സംഘം അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടുകളിൽ കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യുന്ന മൂന്നം​ഗ സംഘം പിടിയിൽ. ജനൽ കമ്പി വളച്ച് വീടുകളിൽ കയറിയാണ് ഇവരുടെ മോഷണം. മെഡിക്കൽ കോളജ് പൊലീസാണ് സംഘത്തെ പിടികൂടിയത്. മെഡിക്കൽ കോളജ്  ഈന്തിവിള ലെയിൻ പുതുവൽ പുത്തൻ വീട്ടിൽ ബാഹുലേയൻ (54), വിളവൂർക്കൽ മലയം  മേപ്പറക്കുഴി വടക്കതിൽ വീട്ടിൽ സുനിൽ ഗുപ്ത (40), കൂവളശേരി അരുവിക്കര സാജു നിവാസിൽ സാബു (43) എന്നിവരാണ് അറസ്റ്റിലായത്. 

പട്ടം സെന്റ് മേരീസ് ലെയിനിൽ മോഹനന്റെ വീട്ടിൽ ജനുവരി 10ന് രാത്രി ജനൽ കമ്പി വളച്ച് അകത്ത് കടന്ന് ആറര പവൻ തൂക്കം വരുന്ന സ്വർണാഭരങ്ങളും 12,000 രൂപയും കവർച്ച നടത്തിയ കേസിലാണ് ഇവർ പിടിയിലായത്. 

ചോദ്യം ചെയ്യലിൽ നഗരത്തിൽ അടുത്തിടെ നടന്ന ഒട്ടേറെ മോഷണങ്ങൾക്കു പിന്നിലും ഇവരാണെന്ന് തെളിഞ്ഞു. പട്ടം മരപ്പാലത്ത് പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ പൊളിച്ച് 35 പവനും 35,000 രൂപയും  വഞ്ചിയൂർ ഇലഞ്ഞിപ്പുറത്തെ വീട്ടിൽ ജനൽക്കമ്പി വളച്ച് 15ഗ്രാം സ്വർണവും 20,000 രൂപയും  നേമം വളളംകോടിലെ വീട്ടിൽ നിനിന്നു 7 പവനും 40,000 രൂപയും കുന്നുകുഴിയിലെ വീട്ടിലെ അടുക്കളയിലെ ജനൽകമ്പി വളച്ച്  8000 രൂപയും മൊബൈൽ ഫോണും തുടങ്ങിയ കേസുകളാണ് തെളിഞ്ഞത്. 

സ്ഥിരം മോഷ്ടാവായ ബാഹുലേയൻ 43 മോഷണ കേസുകളിൽ പ്രതിയാണ്.  സുനിൽ ഗുപ്തയ്ക്കു മെഡിക്കൽ കോളജ്, പേരൂർക്കട, ബാലരാമപുരം കഴക്കൂട്ടം തുടങ്ങിയ സ്റ്റേഷനുകളിലും സാബുവിനു മെഡിക്കൽ കോളജ്, കന്റോൺമെന്റ്,കാട്ടാക്കട തുടങ്ങിയ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളജ് എസ് എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു